26 नवंबर 2021 8:34
Muthoot Skychef

മുത്തൂറ്റ് സ്കൈഷെഫിലെ ചെട്ടിനാടൻ ചിക്കൻ ബിരിയാണിയും ബീഫ് ദം ബിരിയാണിയും

ഗ്രൂപ്പിൽ മൂത്തൂറ്റ് സ്കൈഷെഫിൻ്റെ' ബിരിയാണിയുടെ പരസ്യങ്ങൾ കണ്ട് സ്വഗ്ഗി സൊമാറ്റോ നോക്കിയപ്പോൾ പേയാട് ഡെലിവറി ഇല്ല. ഇതിനിടയ്ക്ക് എ. ആർ. കെ യിൽ സുഹൃത്തിന്റെ നല്ല ഒരു റിവ്യൂവും കൂടി കണ്ടപ്പോൾ പിടിവിട്ട് പോയി ഒന്നു വിളിച്ച് നോക്കി. സ്വഗ്ഗി സൊമാറ്റോ അല്ലാതെ തന്നെ ഡെലിവറി ഉണ്ട്. ഡെലിവറി 150 രൂപ ആകും. It’s ok.

ബിരിയാണിയുടെ കാര്യം ചോദിച്ചപ്പോൾ സ്പെഷ്യൽ ചിക്കൻ ബിരിയാണിയും ബീഫ് ദം ബിരിയാണിയുമാണ് ഇങ്ങോട്ട് പറഞ്ഞത്. രണ്ടും ഓരോന്ന് പറഞ്ഞു. അപ്പോൾ ഹോട്ടലിലെ ആൾ ഇങ്ങോട്ട്, ഒരു സ്പെഷ്യൽ ചിക്കൻ ബിരിയാണി - രണ്ട് കഷ്ണം 500 രൂപയാകും അതിനേക്കാൾ നല്ലത് ഒരു കിലോ ആയിട്ട് മേടിച്ചാൽ 700 രൂപയേ ആകുള്ളുവെന്ന് പറഞ്ഞു. എന്നാൽ അങ്ങനെ ആയിക്കോട്ടെ ഒരു കിലോ സ്പെഷ്യൽ ചിക്കൻ ബിരിയാണിയും ഒരു ബീഫ് ദം ബിരിയാണിയും പറഞ്ഞു. അടയ്ക്കേണ്ട തുക നോക്കിയപ്പോൾ ചിക്കൻ ബിരിയാണിയുടെ വില 700 ന്റെ സ്ഥാനത്ത് 500. വിളിച്ച് ചോദിച്ചപ്പോൾ ഒരു കിലോ സ്പെഷ്യൽ ചിക്കൻ ബിരിയാണിയുടെ സ്ഥാനത്ത് ഒരു കിലോ ചെട്ടിനാടൻ ബിരിയാണി. അതിന് 1 Kg 500 ആണ്. ചെട്ടിനാടൻ ബിരിയാണിയുടെ കാര്യം നമ്മൾ സംസാരിച്ചിട്ടേ ഇല്ല. അവർക്ക് കൺഫ്യൂഷൻ ആയതാണെന്ന്. അങ്ങനെയെന്തെങ്കിലും ആശയകുഴപ്പം ഉണ്ടെങ്കിൽ ഒരു ഫോൺ കോളിൽ തീർക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളു. ഇത് എന്തായാലും ഡെലിവറി ബോയിയും അവിടുന്ന് തിരിച്ച് കഴിഞ്ഞു. ആയിക്കോട്ടെ ഇനി വരുന്നിടത്ത് വച്ച് കാണാം. വേറൊരിടത്താണ് ആദ്യം ബിരിയാണി ഓർഡർ പറഞ്ഞത്. വരുന്ന വഴിക്ക് പുള്ളിക്ക് ഒരു accident. Genuine ആണ്. പിന്നെ പലയിടത്തും നോക്കിയപ്പോഴും ബിരിയാണി തീർന്നു. അങ്ങനെയാണ് സുഹൃത്തിന്റെ പോസ്റ്റ് ഓർമയിൽ വന്നതും ഇവിടെ ട്രൈ ചെയ്ത് ഓർഡർ ചെയ്തതും. ഇതെങ്കിലും കുഴപ്പമില്ലാതെ ഇങ്ങ് എത്തിയാൽ മതിയായിരുന്നു.

സംഭവം വലിയ കാല താമസമില്ലാതെ ഇങ്ങ് എത്തി. പായ്ക്കിംഗ് ഒരു രക്ഷയും ഇല്ല. ഗമണ്ടൻ പായ്ക്കിംഗ്.
Good, Very Good, Excellent - ഈ ലെവലിൽ നോക്കിയാൽ ചെട്ടിനാടൻ ചിക്കൻ ബിരിയാണി - Good. കൊള്ളാം. രുചി വ്യക്തിപരമാണ്. ഒരു പക്ഷേ നമ്മൾ ഉദ്ദേശിച്ച സ്പെഷ്യൽ ചിക്കൻ ബിരിയാണി ആയിരുന്നുവെങ്കിൽ കുറേക്കൂടി നന്നായിരിന്നിരിക്കുമോ എന്ന് അപ്പോൾ വെറുതെ ആലോചിച്ചു. അറിയില്ല. ചെട്ടിനാടൻ ചിക്കൻ ബിരിയാണിയുടെ കൂടെ കിട്ടിയ ഒരു മഞ്ഞക്കറി - മിർച്ചി കാ സാലഡ് - ഇങ്ങനെയാണ് അവർ പറയുന്നത്. മുളക് കൊണ്ട് കൊണ്ടാക്കിയ ഒരു സാലഡ്. അത് വളരെ ഇഷ്ടപ്പെട്ടു.

ബീഫ് ദം ബിരിയാണി Very Good. അതിലെ ചില ബീഫ് കഷ്ണങ്ങൾ വേവ് കുറവായിരുന്നു. അവരെ അതിൽ അങ്ങനെ കുറ്റം പറയാൻ പറ്റില്ല. മുറ്റ് പീസോക്കെ എവിടേയും ഏതിലും വരാം. അല്ലാതെ ബീഫ് കഷ്ണങ്ങൾ വളരെ രുചികരമായിരുന്നു. ഇതൊഴിച്ച് നിർത്തിയാൽ ബീഫ് ദം ബിരിയാണി Excellent എന്ന് തന്നെ എന്ന് പറയാം.

രണ്ടിലും നീളം കൂടിയ നല്ല ക്വാളിറ്റിയുള്ള ബസ്മതി അരിയാണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ബിരിയാണിയുടെ രുചിയല്ല വേറൊരു ടേസ്റ്റാണ്. ആവശ്യത്തിനുള്ള നെയ്യ് - കൂടുതലുമല്ല, കുറവുമല്ല - ചേർത്തിട്ടുണ്ട്. രണ്ടിലും സാലഡ്, നാരങ്ങ അച്ചാർ എല്ലാം ടോപ്പ് ക്ലാസായിരുന്നു. ചിക്കൻ ബിരിയാണിയുടെ കൂടെ മുട്ട ഉണ്ട്. ബീഫ് ബിരിയാണിക്ക് ഇല്ല. രണ്ട് ബിരിയാണിയിലും ആവശ്യത്തിനുള്ള കഷ്ണങ്ങൾ ഉണ്ടായിരുന്നു. ക്വാണ്ടിറ്റി നല്ല രീതിയിൽ ഉണ്ടായിരുന്നു.

1 കിലോയുടെ ഏത് ബിരിയാണി വാങ്ങിച്ചാലും 3 ഗുലാബ് ജാമുൻ അവർ കൊടുക്കുന്നുണ്ട്. ഗുലാബ് ജാമിനും ഇഷ്ടപ്പെട്ടു. അതിൻ്റെ രുചി നന്നായിരുന്നു.

ഒരു കിലോ ചെട്ടിനാടൻ ചിക്കൻ ബിരിയാണി - ₹ 500
ഒരു ബീഫ് ദം ബിരിയാണി - ₹ 250

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണ്. ഈഞ്ചക്കൽ സുബാഷ് നഗറിലുള്ള ഇവരുടെ തന്നെ സ്ഥാപനമായ വില്ലമായയുടെ അടുത്തായിട്ടാണ് മുത്തൂറ്റ് സ്കൈ ഷെഫ് സ്ഥിതി ചെയ്യുന്നത്. 2003 മുതൽ Muthoot Skychef നിലവിലുണ്ട്.
ഫ്ളൈറ്റ് കാറ്ററിംഗ് ആണ് പ്രധാനമായും ചെയ്ത് കൊണ്ടിരുന്നത്. കോവിഡിനെ തുടർന്നുള്ള ലോക്ക് ഡൗൺ അതിന് തടസ്സമായി. ആദ്യത്തെ ലോക്ക് ഡൗൺ കഴിഞ്ഞപ്പോഴാണ് മുത്തൂറ്റ് സ്കൈ ഷെഫ് തുടങ്ങിയത്. 2020 ഏപ്രിൾ മുതൽ. ടേക്ക് എവേ + ഡെലിവറി മാത്രമാണ് നിലവിൽ ഉള്ളത്. Party orders, Buffets, Birthday Cakes ഇതൊക്കെ ഓർഡർ അനുസരിച്ച് ചെയ്ത് കൊടുക്കുമെന്നറിഞ്ഞു. ചിക്കൻ, ബീഫ്, മട്ടൻ, പെറോട്ട, ഫിഷ് കറി മീൽസ്, ഊണ്, പ്രഥമൻ തുടങ്ങി ഒരു വിധപ്പെട്ട ഐറ്റങ്ങൾ എല്ലാം ഇവിടെ ഉണ്ട്.

സെക്രട്ടറിയറ്റ് കാന്റോൻമെന്റ് ഗേറ്റിന് സമീപം നബാർഡിന് ഓപ്പോസിറ്റ് ആയുള്ള അവരുടെ ഒരു പ്രോപ്പർട്ടിയിലുള്ള ബിൽഡിങ്ങിൽ മുത്തൂറ്റ് സ്കൈഷെഫിൻ്റെ തന്നെ ഒരു ഔട്ട്ലെറ്റ് ഉണ്ട്.

Delivery Timings - 11 AM to 7 PM
Normal Delivery Charges
Up to 5 Km - Free
5 Km to 7 Km - ₹ 100
8 Km to 13 Km - ₹ 150
Up to 13 Km - ₹ 200
Delivery Charges for week end promotions
Up to 10 Km - Free
Delivery charge + tax included in the promo.

The Muthoot Skychef
Muthoot Skychef
9746746441,9746746410
01 अगस्त 2021 19:06
Ordered their delicious lunch for my daughter's birthday. Food was packaged convinently and service was prompt. They also took the liberty of adding additional side dishes. Would definitely recommend.
17 जुलाई 2021 3:27
I was hesitant when amma told me she placed a lunch order with them. The first thing I imagined was the unemotional food we got on flights.

But I was pleasantly surprised. Their biriyani was light, surprisingly subtly (in a good way) and sufficiently flavorful. I’m not going to say it’s the fattiest intensely flavored biriyani I’ve had form other restaurants that I also like. But it was nice in its own way. Mild. The best part was (this might sound funny but I’m sure you all relate) I also did not feel drowsy after this biriyani. We ordered it a second time at my in-laws and they liked it too.:)

The combo for three is such a good deal. It even comes with the perfect gulab jamuns- soft and not overly sweet- really yummy.

We ordered blueberry cheese cake. We all loved it. Light cheese, not overly sweet, the blueberry on top was yummy and perfect to go with the light fresh good food we already had. (We also happily shared 2 pieces amongst the 4 of us. It was more than enough for our appetites)

Packing and delivery was hassle free, near and following covid protocols well.

A lot of restaurant foods leave is feeling bloated and stuffed. I’m someone who now appreciate food that’s fresh and light and leaves my body also feeling happy, energetic to carryon with the day.

When I order more, I’ll leave the updated review then.

For now, thank you and keep up the good work.
22 फरवरी 2021 12:08
Superb & sumptuous Onasadhya 2020! From the Skychef home delivered with next level professionalism highly recommend & a must try
23 जनवरी 2021 0:34
I ordered Mutton Biryani through Swiggy, taste was not good because it was giving a bitter taste. I usually likes tamil nadu style biriyani but it was nothing similar to that also. I saw 4.5 rating in Swiggy. The quantity and packaging was very good but unfortunately the taste was not so good.
24 दिसंबर 2020 11:39
Today we had onam sadhya from your take away counter. I was impressed by your food quality and taste and the beautiful eco friendly packing you did, with great care. Thank you, so much for giving us a wonderful sadhya.
02 जनवरी 2020 7:00
Flight kitchen one of the leading kitchen comparatively good quality of perishables are delivered to flts
13 अप्रैल 2019 16:10
Its a industrial kitchen for packed foods, doing meals to be served in cabin "flights" from the nearby Trivandrum airport

एक समीक्षा लिखे



समग्र रेटिंग: